മകന്‍ വാഹനാപകടത്തില്‍ മരിച്ചു; വിവരമറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു

Jaihind Webdesk
Wednesday, September 6, 2023

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്‍റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്. കാമ്പസിനകത്ത് ഇന്നലെയാണ് ബൈക്ക് അപകടത്തിൽ സജിൻ മുഹമ്മദ് മരിച്ചത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് സജിൻ. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. മകൻ മരിച്ച മനോവിഷമത്തിൽ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിൽ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചു.