അമ്മയ്ക്ക് മകന്‍റെ ക്രൂരമർദ്ദനം, ദൃശ്യങ്ങള്‍ പുറത്ത് ; കേസെടുക്കുമെന്ന് പൊലീസ്

Jaihind News Bureau
Wednesday, December 30, 2020

 

തിരുവനന്തപുരം : വർക്കല അയിരൂർ ഇടവയില്‍ അമ്മയെ മകന്‍ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബസ് ജീവനക്കാരനായ റസാഖാണ് മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചത്.  മകനെതിരെ പരാതിയില്ലെന്നാണ്  അമ്മ പറയുന്നതെങ്കിലും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.