മദ്യപിച്ചെത്തിയ മകൻ വൃദ്ധ മാതാവിന്‍റെ കൈ തല്ലി ഒടിച്ചു; ആക്രമണം ചക്ക പാകം ചെയ്ത് നല്‍കാത്തതില്‍ പ്രകോപിതനായി

Jaihind Webdesk
Sunday, January 7, 2024

പത്തനംതിട്ട:  മദ്യപിച്ചെത്തിയ മകൻ വൃദ്ധ മാതാവിന്‍റെ കൈ തല്ലി ഒടിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ സരോജിനിയുടെ ഇരു കൈകള്‍ക്കും പൊട്ടലുണ്ട്. മകൻ വിജേഷ്(32) ആണ് ആക്രമിച്ചത്. ചക്ക പാകം ചെയ്ത് നല്‍കാത്തതില്‍ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.  മദ്യലഹരിയിലാണ് ആക്രമണമെന്നാണ് സൂചന. ഉടന്‍ തന്നെ മാതാവിനെ റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ട വിജേഷ് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.