കോഴിക്കോട്: ഷാഫി പറമ്പില്‍ എം പിക്ക് നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതികരിച്ച് കോഴിക്കോട് റൂറല്‍ എസ്.പി കെ ഇ ബൈജു. പൊലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി കെ.ഇ. ബൈജു പറഞ്ഞു. വടകരയില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിപാടിക്കിടെയാണ് എസ്.പി.യുടെ പ്രതികരണം.
ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.പി. അറിയിച്ചു. എംപിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി.) പരാതി നല്‍കി. രണ്ട് ഡിവൈ.എസ്.പി.മാര്‍ക്കും എം.പി.യെ ലാത്തികൊണ്ട് അടിച്ച പോലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് പരാതി.