തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചു; ചരക്കുലോറികള്‍ കേരളത്തിലേയ്ക്ക്… ആശ്വാസമായി മാർക്കറ്റുകളില്‍ പച്ചക്കറി ലോറികള്‍

Jaihind News Bureau
Monday, March 30, 2020

കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമാവുന്നു. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന ചരക്കുലോറികള്‍ കേരളത്തിലേയ്ക്ക് എത്തിത്തുടങ്ങി. രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റുകളില്‍ പച്ചക്കറി ലോറികള്‍ എത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു.