
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെതിരെ ഒളിയമ്പെയ്ത് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരന്‍. ചില വ്യക്തികളുടെ പ്രമാണിത്തവും താന്‍പോരിമയുമാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രശ്നമെന്ന് സിപിഐ നേതാവ് സി. ദിവാകരന്‍. ഇവിടെ പലരും പെരുമാറുന്നത് മാര്‍ക്സിന്റെ അച്ഛനെപ്പോലെയാണ്. ജനം രാഷ്ട്രീയം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്.ജനം എല്ലാം കാണുന്നുണ്ട്. ആര്‍ക്കും ഇടതുപക്ഷത്തിന്റെ പോക്കില്‍ നിരാശ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സമയത്താണ് സിപിഐയുടെ മുതിര്‍ന്ന നേതാവിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു പരമാര്‍ശം എന്നതാണ് ശ്രദ്ധേയം