സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രസിഡന്‍റായി സോളമൻ അലക്സിനെ വീണ്ടും തെരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതി യോഗമാണ് സോളമൻ അലക്സിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. യുഡിഎഫ് തിരുവനന്തപുരം ജില്ല ചെയർമാൻ കുടിയാണ് സോളമൻ അലക്സ്. ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി ടി. നീലകണ്ഠനെയും തെരഞ്ഞെടുത്തു.
സോളമന്‍ അലക്സിന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഭരണസമിതിയെ രാഷ്ട്രീയ ഇടപെടലിലൂടെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലെ വിധിയിെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് 26.06.2019ല്‍ ബാങ്കില്‍ തെരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ സഹകരണ മന്ത്രിയുടെ ഇടപെടലിനെതുടര്‍ന്ന് വരണാധികാരി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാതെയും വിജയികളെ പ്രഖ്യാപിക്കാതെയും സ്ഥലംവിട്ടു. ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഫലപ്രഖ്യാപനം നടത്താന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. ഇതേത്തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുകയും ഭരണസമിതി ആദ്യയോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.