രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ; രണ്ടാം ഘട്ട പ്രതിഷേധത്തിന് തുടക്കം

Monday, April 3, 2023

മാഞ്ചെസ്റ്റർ/ ലണ്ടന്‍: രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.

ലണ്ടനിലെ പാർലമെന്‍റ്  സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ ജനതയുടെ പ്രതീക്ഷയും ഏക ആശ്രയവുമായ രാഹുൽ ഗാന്ധിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുവാൻ ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്നും, രാഷ്ട്രീയ എതിരാളികളെ കള്ളക്കളികൾ കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത മോദാനി ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാട്ടണമെന്നുമുള്ള പൊതുവികാരം പ്രകടമായ പ്രതിഷേധ സംഗമത്തിൽ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, സോണി കവുങ്കൽ ചാക്കോ, പുഷ്പരാജൻ, അഖിൽ ജോസ്, അജയ് യാദവ് എന്നിവർ പ്രസംഗിച്ചു.

രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖാപിക്കുകയും, മോഡി സർക്കാരിന്‍റെ  ജനാധിപത്യ ധ്വoസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പുകയും ചെയ്‌ത യോഗത്തിൽ, മിഡ്‌ലാൻഡ്‌സിലെ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു ഷാജി, ലിജോ, ജിപ്സൺ, സച്ചിൻ, ഹരികൃഷ്ണൻ, സച്ചിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.