ന്യൂഡല്‍ഹി : കേന്ദ്രത്തിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടത്തും. ഈ മാസം 13 ന് രാജസ്ഥാനിലെ അജ്മീറിലാണ് റാലി നടക്കുക. നിരവധി കര്‍ഷക സംഘടനകളും പ്രമുഖ നേതാക്കളും റാലിയില്‍ അണിചേരും.
അതേസമയം കർഷക പ്രതിഷേധം ഡൽഹി അതിർത്തികളിൽ ശക്തമായി തുടരുന്നു. പ്രതിഷേധം 75-ാം ദിവസത്തിലേക്ക് കടന്നു. വിവാദ നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സംഘം.