സോളാർ പീഡന കേസ്; ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി

Jaihind Webdesk
Monday, September 25, 2023

തിരുവനന്തപുരം : സോളാർ പീഡന കേസിൽ  ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. എംഎല്‍എ ഹോസ്ററലില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില് ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. പരാതിയിൽ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി. കേസില്‍ സാക്ഷികളോ തെളിവുകളോ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളിയാണ് കോടതി നടപടി.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരുൾപെടെ കേസിൽ മറ്റു പ്രതികൾക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.