സോളാർ ഗൂഢാലോചന; മുഖ്യ സൂത്രധാരൻ കെ ബി ഗണേഷ് കുമാറിനെതിരെ നടപടി വേണം, ഇല്ലെങ്കില്‍ നിയമനടപടി; എംഎം ഹസന്‍

Tuesday, September 19, 2023

കൊല്ലം: സോളാർ ഗൂഢാലോചന കേസിലെ മുഖ്യ സൂത്രധാരൻ കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ യുഡിഎഫ് നിയമപരമായി നേരിടുമെന്ന് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്കൊല്ലം പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക്നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായുരുന്നദ്ദേഹം.ഗണേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് മാർച്ചിൽ ഉയർന്നത്

സോളാർ ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ കെ ബി ഗണേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയാണ് യുഡിഎഫ് പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.മാർച്ച് പോലീസ് തടഞ്ഞ തോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി കെബി ഗണേഷ് കുമാറിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് സമരം ഉദ്ഘാടനം ചെയ്ത യുഡിഎഫ് .കൺവീനർ എം എം ഹസ്സൻ പറഞ്ഞു.ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി അണിചേർന്നത്. യുഡിഎഫ് നേതാക്കളായ കെ സി രാജൻ,പി രാജേന്ദ്രപ്രസാദ്
എം എം നസീർ , ജ്യോതി കുമാർ ചാമക്കാല,ബിന്ദു കൃഷ്ണതുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.ഗണേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ വരുംദിവസങ്ങളിലും തുടരുവാനാണ് യുഡിഎഫ് തീരുമാനം