സോളാറില്‍ ഗണേഷിന്റെ ഇടപെടല്‍ വ്യക്തം ; ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് ഫെനി ബാലകൃഷ്ണന്‍

Jaihind News Bureau
Saturday, November 28, 2020

തിരുവനന്തപുരം: സോളാര്‍ കേസില്‍ ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് സരിതാ നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴച്ചത് ഗണേഷ് കുമാറാണെന്ന് അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ചേർക്കാൻ ഗണേഷ് കുമാർ സരിതയോട് നേരിട്ട് നിർദേശിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിനായി പോകുന്ന വേളയിൽ എം.സി റോഡിൽ വെച്ച് ഉമ്മൻ ചാണ്ടിയുടെ പേരെഴുതിച്ചേർത്ത കത്ത് ഗണേഷ് കുമാറും ശരണ്യ മനോജും നേരിട്ടെത്തി കൈമാറി. തനിക്ക് ഇനി മന്ത്രിയാകാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രിയെക്കൂടി താഴെയിറക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടുവെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.