സോഷ്യലിസ്റ്റ് കളക്റ്റീവ് സംഘടന നേതാക്കള്‍ ജനുവരി 28ന് കോണ്‍ഗ്രസില്‍ ചേരും

Jaihind News Bureau
Monday, January 26, 2026

സോഷ്യലിസ്റ്റ് കളക്റ്റീവ് സംസ്ഥാന സംഘടനാ നേതാവ് അഡ്വ.ആര്‍.റ്റി പ്രദീപിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ജനുവരി 28ന് കോണ്‍ഗ്രസ് അഗംത്വം എടുക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ചാണ് സോഷ്യലിസ്റ്റ് കളക്റ്റീവ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുക.

കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിശേഷം അംഗത്വം എടുക്കാന്‍ സോഷ്യലിസ്റ്റ് കളക്റ്റീവ് സംഘടന നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗത്വം എടുക്കുന്നതിന് മുന്‍പായി അഡ്വ. ആര്‍.റ്റി പ്രദീപനും നേതാക്കളും മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയെ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.