ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സാമൂഹിക പ്രവര്‍ത്തകനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. 45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ കന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ ഗുലാമിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഉടന്‍തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് താഴ്വരയിലുടനീളം സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വെടിവയ്പ്പ്.
അതേ സമയം ഇന്നലെ രാത്രി ഒരു ഭീകരന്റെ വീട് സൈന്യം സ്ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്തു. ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്‍റെ വീടാണ് തകര്‍ത്തത്.