കഴക്കൂട്ടത്തെ തോല്‍വി : നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍ പക്ഷം ; പ്രചാരണ നോട്ടീസ് ഉപേക്ഷിച്ച നിലയില്‍

Jaihind Webdesk
Monday, May 3, 2021

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ട് തിരിച്ചടി നേരിട്ടതിനുപിന്നാലെ ബിജെപിക്കുള്ളില്‍ പോര്. തന്നെ കാലുവാരി തോല്‍പ്പിച്ചതാണെന്ന ആരോപണവുമായി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. അതിനിടെ ശോഭാ സുരേന്ദ്രന്റെ പ്രചാരണ നോട്ടീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വി.മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്ത് നിന്നാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്.