ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലെന്ന് റിപ്പോർട്ടുകള്‍. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിനുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ മഞ്ഞിടിച്ചിലുണ്ടായത്. അതേത്തുടര്‍ന്ന്, 57 തൊഴിലാളികളാണ് കുടുങ്ങി കിടന്നത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി എന്നാണ് റിപ്പോർട്ടുകള്‍. നിലവിൽ 41 തൊഴിലാളികളാണ് ഇപ്പോഴും കുടുങ്ങികിടക്കുന്നത്. അവരെയുെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞു വീണത് എന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് ആളുകള്‍ കുടുങ്ങികിടക്കുന്നത്. വലിയ രീതിയിൽ മഞ്ഞ് നീക്കം ചെയ്തുവേണം തൊഴിലാളികളെ പുറത്തെടുക്കാൻ എന്നുള്ളത് അത്ര ശ്രമകരമല്ല.
ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് അപകടം നടന്നത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. എസ്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്കൊപ്പം സൈന്യവും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.