ലാവലിൻ കേസ് : ടി.പി നന്ദകുമാർ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

Jaihind Webdesk
Thursday, July 8, 2021

കൊച്ചി : എസ്എൻസി ലാവലിൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ക്രൈം ചീഫ് എഡിറ്റർ ടി.പി നന്ദകുമാർ ഇന്ന് ഇ.ഡിക്ക് മുന്‍പാകെ ഹാജരാകും. കേസില്‍ നടന്ന 375 കോടി രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനു പുറമെ സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം.എ ബേബിക്കെതിരെയുള്ള അന്വേഷണം, തോമസ് ഐസക് വഴി എഫ്.സി.ആർ.എ ലംഘനം നടത്തി ചാരപ്രവർത്തനത്തിന്‍റെ ഭാഗമായി വിദേശത്തുനിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം എന്നിവ ആവശ്യപ്പെട്ടാണ് ക്രൈം ചീഫ് എഡിറ്ററുടെ പരാതി.