അടുത്ത കേസ് പാമ്പിനെതിരെയോ? എം.വി ഗോവിന്ദന്‍റെ പ്രസംഗത്തിനിടെ സദസില്‍ പാമ്പ്; ട്രോളി സോഷ്യല്‍ മീഡിയ

Jaihind Webdesk
Monday, July 31, 2023

തിരുവനന്തപുരം: അടുത്ത കേസ് പാമ്പിനെതിരെയോ..? എംവി ഗോവിന്ദനോട് സംശയം ചോദിച്ച് സോഷ്യല്‍ മീഡിയ.  സംഭവം ഇങ്ങനെ… കരിമ്പം കില ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തുമ്പോള്‍ സദസില്‍ ഒരു പാമ്പ്.  സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്താണ് പാമ്പ് സന്ദര്‍ശനം നടത്തിയത്. നാടുകാണിയില്‍ ആരംഭിക്കുന്ന മൃഗശാലയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത അതിഥിയുടെ കടന്ന് വരവ്. പരിഭ്രാന്തരായവരോട് ” ഓടരുത്.. എല്ലാവരും ഇരിക്ക്.. പാമ്പ് പാമ്പിന്‍റെ വഴിക്ക് പോവും’ എന്ന് എംവി ഗോവിന്ദന്‍ വിളിച്ച് പറയുന്നുണ്ട്.
അതേസമയം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇനി പാവപ്പെട്ട പാമ്പിനു നേരെ ഏതൊക്കെ വകുപ്പ് ചേര്‍ത്താവും കേസെന്നായി നെറ്റിസണ്‍സ്. നാളെ അറസ്റ്റ് ചെയ്യുന്ന പാമ്പിന്‍റെ വേദനയെക്കുറിച്ച് പോലും പലരും പോസ്റ്റിട്ടതോടെ എന്തിനും ഏതിനും കേസെടുക്കുന്ന കേരള പോലീസ് ഇനി എന്തു ചെയ്യുമെന്നാണ് എല്ലാവരുടെയും ചോദ്യം.