കര്‍ഷകരുടെ നിഷ്കളങ്കതയില്‍ സ്മൃതി ഇറാനിയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി; രാഹുല്‍ കടങ്ങള്‍ എഴുതിത്തള്ളിയെന്ന് സദസ്സ്; സ്തംബ്ദ്ധയായി സ്മൃതി

Jaihind Webdesk
Thursday, May 9, 2019

ബുധനാഴ്ച മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലാണ് പെട്ടത്. രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് സദസിന്‍റെ പിന്തുണ പ്രതീക്ഷിച്ച് അവരുടെ കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന് രാഹുല്‍ പറഞ്ഞിട്ടെന്തെങ്കിലും ചെയ്തോ എന്ന് ചോദിച്ചപ്പോള്‍ ‘അതെ’ എന്നായിരുന്നു സദസ്സിന്‍റെ ഒന്നങ്കമുള്ള മറുപടി.

അശോക് നഗറിലെ റാലിയ്ക്കിടെയായിരുന്നു സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം. രാഹുല്‍ വാക്കു പാലിച്ചോയെന്നും കടങ്ങള്‍ എഴുതിത്തള്ളിയോ എന്നും ഉള്ള മന്ത്രിയുടെ ചോദ്യത്തിന് വളരെ പെട്ടെന്നായിരുന്നു സദസ്സിന്‍റെ അതെ എന്ന മറുപടി. സദസ്സ് ഒന്നടങ്കം ‘അതെ.. കടം എഴുതിത്തള്ളി… അതെ.. കടം എഴുതിത്തള്ളി..’ എന്ന് കുറച്ചധിക നേരം പറഞ്ഞതോടെ സ്തബ്ദ്ധയായ സ്മൃതി ഇറാനി കുറച്ച് നേരം വേദിയില്‍ ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു. എന്തായാലും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്തിരിക്കുകയാണ് ഇപ്പോള്‍.

കര്‍ഷക കടം എഴുതിത്തള്ളുന്ന കാര്യത്തെച്ചൊല്ലി എന്നും ബിജെപിയും കോണ്‍ഗ്രസും ചൂടു പിടിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെടുക പതിവാണ്. ലോണ്‍ എഴുതിത്തള്ളിയിട്ടില്ലെന്ന ആരോപണം എപ്പോഴും കോണ്‍ഗ്രസിനെതിരെ ബിജെപി ഉന്നയിക്കുകയും ചെയ്തിരുന്നു. ശിവരാജ് സിംഗ് ചൌഹാന്‍റെ വസതിയിലെത്തി കടങ്ങള്‍ എഴുതിത്തള്ളിയതിന്‍റെ രേഖകള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടുകയും ചെയ്തിരുന്നു. ഏകദേശം 21 ലക്ഷം പേരുടെ രേഖകളാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചത്.  ശിവരാജ് സിംഗ് ചൌഹാന്‍റെ  ബന്ധുവിന്‍റെ പേരുള്‍പ്പെടെയുള്ള ലിസ്റ്റാണ് കോണ്‍ഗ്രസ് നല്‍കിയത്.