ദുബായ് : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, കൊവിഡ് മൂലം 351 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം, ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്തെ ആകെ മരണം 344 ആയി. ആകെ രോഗികള്‍ 58,913 ആയി. അതേസമയം, ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം രാജ്യത്ത് 52,182 ആയി കൂടി. 554 പേര്‍ക്ക് ഒരേ ദിനം രോഗമുക്തി ലഭിച്ചതോടെയാണിത്.
ഇതിനിടെ, ജൂലൈ 22 ന് 236 പേര്‍ക്കാണ് യുഎഇയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജൂലൈ 23 ന് 254 രോഗികളായും, ജൂലൈ 24 ന് 261 രോഗികളായും, ജൂലൈ 25 ന് 313 രോഗികളായും നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 26 ഞായറാഴ്ചയായപ്പോള്‍ ഇത് 351 കേസുകളായി കൂടി. നാലു ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 115 എന്ന രീതിയിലേക്ക് എണ്ണം വര്‍ധിച്ചു. ശനിയാഴ്ച ഒരൊറ്റ മരണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.