കവടിയാറില്‍ പതിനാറുകാരി ഫ്ലാറ്റില്‍ നിന്ന് വീണുമരിച്ചു

Jaihind Webdesk
Thursday, September 16, 2021

 

തിരുവനന്തപുരം : കവടിയാറില്‍ പതിനാറുകാരി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു. പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗിന്‍റെ മകൾ ഭവ്യാ സിംഗാണ് മരിച്ചത്. കവടിയാറിലെ ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ഫ്‌ളാറ്റിന്‍റെ ഒമ്പതാം നിലയിൽനിന്നാണ് പെണ്‍കുട്ടി വീണത്.  തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.