ഡല്‍ഹിയില്‍ ആറ് ഭീകരർ പിടിയില്‍; മുംബൈയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു

Jaihind Webdesk
Tuesday, September 14, 2021

 

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ആറ് ഭീകരര്‍ പിടിയില്‍. ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. ഡൽഹിയിലും മുംബൈയിലും ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഇവരിൽനിന്ന് സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ ആയുധശേഖരവും പിടിച്ചെടുത്തു. ഇതില്‍ രണ്ടു പേർ പാകിസ്ഥാനിൽ പരിശീലനം നേടിയവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.