ഉത്തരാഖണ്ഡില്‍ കേദാർനാഥ് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണ് 6 മരണം | VIDEO

Jaihind Webdesk
Tuesday, October 18, 2022

 

കേദാര്‍നാഥ്: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. കേദാര്‍നാഥ് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഗുപ്തകാശിയില്‍നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഗരുചട്ടിയില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്.

രണ്ട് പൈലറ്റുമാരുടേത് ഉള്‍പ്പെടെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ ഹെലികോപ്റ്റര്‍ മലഞ്ചെരുവില്‍ തകര്‍ന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.