മുതലപ്പൊഴിയില്‍ ആറ് ഹൈമാസ്റ്റ് ലൈറ്റുകള്‍; അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Monday, March 11, 2024

 

തിരുവനന്തപുരം: അടൂർ പ്രകാശ് എംപിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും മുതലപ്പൊഴിയിൽ സ്ഥാപിച്ച
ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു. പെരുമാതുറ ഹാർബർ അഴിമുഖത്തും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം അടൂർ പ്രകാശ് എംപി നിർവഹിച്ചു.

അഴിമുഖത്തെ അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെളിച്ചക്കുറവ് വെല്ലുവിളിയായിരുന്ന സാഹചര്യത്തിലാണ് അടൂർ പ്രകാശ് എംപി പത്തിലധികം ഇലക്ട്രിക് പോസ്റ്റുകളും ആറ് ഹൈമാസ്റ്റ് ലൈറ്റുകളും മേഖലയിൽ സ്ഥാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുതലപ്പൊഴിയിലെത്തിയ അടൂർ പ്രകാശിന് വൻ സ്വീകരണമാണ് മത്സ്യ തൊഴിലാളി മേഖലയിൽ ലഭിച്ചത്.