സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്‍റെ ചോദ്യംചെയ്യൽ എം.ശിവശങ്കറിന് നിർണായകം; അറസ്റ്റ് ചെയ്യണമൊ എന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കും

ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. നയതന്ത്രബാഗേജ് വിട്ടുകിട്ടുന്നതിന് ഇടപെടൽ നടത്തിയെന്ന കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ നീക്കം.

സ്വർണ്ണക്കടത്ത് അടക്കം നാലു കേസുകളാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മൊഴി ശിവശങ്കരനിൽ നിന്നും രേഖപ്പെടുത്തിയിരുന്നു. ശിവസശങ്കർ നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിലെ പ്രതിയാണെന്ന് സംശയിക്കുന്നതായി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കസ്റ്റംസ് ബോധിപ്പിച്ചു. എന്നാൽ കുറ്റകൃത്ത്യത്തിൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തം കൃത്യമായി നിർണയിക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് അറിയിച്ചു. ജയിലിൽ ശിവശങ്കറെ ചോദ്യം ചെയ്യാനുള്ള അനുവാദം തേടി സമർപ്പിച്ച അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ആദ്യം സ്വപ്ന അടക്കമുള്ള പ്രതികളുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. എന്നാൽ ഡിജിറ്റൽ തെളിവുകൾ ശിവശങ്കരന് തിരിച്ചടിയായി.

രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങളോടും ശിവശങ്കർ മുഖം തിരിച്ചു. ഇതോടെയാണ് മറ്റ് മാർഗ്ഗങ്ങളിലൂടെ ശിവശങ്കർ നടത്തിയ ഇടപെടലുകൾ കസ്റ്റംസ് കണ്ടെത്തിയത്.

പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2018 മുതൽ ശിവശങ്കരൻ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെടൽ നടത്തിയെന്ന് കോടതി അറിയിച്ചു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കർ ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്.

https://youtu.be/n5tC67p3b1U

Comments (0)
Add Comment