ശബരിമലയിൽ സ്ഫോടനാത്മക സ്ഥിതിയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല സ്ത്രീപ്രവേശന വിഷയം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ കണ്ണൂരിൽ നിന്നുള്ള ചാവേറുകളെ പരിശീലനം നൽകി സി.പി.എമ്മും ബി.ജെ.പിയും എത്തിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. മുഖ്യമന്തി എടുത്ത നിലപാടിനോട് എൽ.ഡി.എഫിൽ പൂർണമായും യോജിപ്പില്ല.
ശബരിമലയുടെ കാര്യത്തിൽ സി.പി.ഐ തുടരുന്ന നിശബ്ദത വെടിയണം. സാംസ്കാരിക രംഗത്തുള്ളവരും സർക്കാർ നിലപാടിനെതിരെ പ്രതികരിക്കണം. ഇനിയും വൈകിപ്പിക്കാതെ മുഖ്യമന്ത്രി പക്വതയുള്ള നിലപാട് സ്വീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത് ഫാസിസമാണെന്നും ശബരിമലയിൽ സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.