വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സീതാറാം യെച്ചൂരി

കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്ത്. യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെ അംഗീകരിക്കാനാവില്ല. ജനാധിപത്യ വിരുദ്ധമായ കരിനിയമമാണ് യുഎപിഎ എന്നും ഈ നിയമം പിൻവലിക്കണമെന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ പിൻവലിക്കുംവരെ പോരാട്ടം തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി.

യു.എ.പി.എ ചുമത്തിയത് സർക്കാർ പരിശോധിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന്‍റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.യു. എ.പി.എ ചുമത്തിയാൽ ഉടൻ അത് പ്രാബല്യത്തിൽ വരില്ല. സർക്കാർ പരിശോധനക്കും ജുഡീഷ്യൽ കമ്മിഷൻ പരിശോധനക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sitharam Yechuri
Comments (0)
Add Comment