ഡിപിആർ പുറത്തുവിടാത്തതില്‍ ദുരൂഹത, സില്‍വർലൈന്‍ കേരളത്തെ വിഭജിക്കും; മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ ശ്രീധരന്‍

Jaihind Webdesk
Thursday, January 6, 2022

 

മലപ്പുറം : സില്‍വർലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതിക്കായി 393 കിലോമീറ്റർ ഭിത്തി കെട്ടേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപയോഗപ്രദമായ നിരവധി പദ്ധതികള്‍ വേറെയുണ്ടെന്ന് ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പദ്ധതി. ഡിപിആർ പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ട്. ഡിപിആർ പുറത്തുവിട്ടാല്‍ പദ്ധതിയുടെ യഥാര്‍ത്ഥ ചെലവ് പുറത്തുവരും. ചെലവ് കുറച്ചുകാണിക്കാനാണ് സർക്കാർ ശ്രമം. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും ഇ ശ്രീധരന്‍ മലപ്പുറത്ത് പറഞ്ഞു.