സില്‍വർ ലൈന്‍: പ്രതിപക്ഷ നേതാവിനെതിരായ ഹർജി കോടതി തള്ളി

 

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. ഇടതുമുന്നണി പ്രവര്‍ത്തകനായ എ.എച്ച്. ഹഫീസ് നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയത്.

സില്‍വർ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങിയെന്നും ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ആരോപണത്തിന് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. നിയമസഭയില്‍ പി.വി. അന്‍വര്‍ എംഎല്‍എയാണ് ഈ ആരോപണം ആദ്യമായി ഉന്നയിച്ചത്.

Comments (0)
Add Comment