സില്‍വർ ലൈന്‍ കല്ലിടല്‍: കണ്ണൂർ മുഴുപ്പിലങ്ങാട് കോൺഗ്രസിന്‍റെ പ്രതിഷേധം

Jaihind Webdesk
Thursday, April 28, 2022

കണ്ണൂർ : തിരുവനന്തപുരത്ത് കെ റെയില്‍ സംവാദത്തിനിടെ കണ്ണൂരില്‍ കല്ലിടലിനെതിരെ പ്രതിഷേധം. മുഴുപ്പിലങ്ങാടില്‍ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരം ചേർന്ന് സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വീട്ടുകാരുടെ അനുമതി ഇല്ലാതെ കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മില്‍ വാക്ക് തർക്കം ഉണ്ടായി. പ്രതിഷേധിക്കുന്ന പ്രവർത്തകരേയും നാട്ടുകാരേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയാണ്.

ഇപ്പോള്‍ വീട്ടിലെ പുരുഷൻമാരെ പോലീസ് കസ്റ്റഡിയിൽ എടുത്തതിന് എതിരെ സ്ത്രീകൾ പോലീസ് വാഹനത്തിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.  കഴിഞ്ഞ ദിവസവും കണ്ണൂരില്‍ കല്ലിടലിനെതിരെ പ്രതിഷേധമുണ്ടായി. ഉദ്യോഗസ്ഥർ നാട്ടിയ കല്ലുകളില്‍ ചിലർ ആടിനെ കെട്ടിയിട്ട് പ്രതിഷേധിച്ചു. ചിലർ നാട്ടിയ കുറ്റി പിഴുതെറഞ്ഞ ശേഷം അതേ കുഴിയില്‍ വാഴകള്‍ നട്ടും പ്രതിഷേധിച്ചിരുന്നു.