സില്‍വര്‍ലൈന്‍ പദ്ധതി; സംസ്ഥാന സര്‍ക്കാര്‍ പൊടിച്ചത് 53.5 കോടി

Jaihind Webdesk
Wednesday, February 7, 2024

സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതിനോടകം പൊടിച്ചത് 53.5 കോടിയിലേറെ രൂപ. ഇതില്‍ 30 കോടിയിലേറെ കണ്‍സള്‍ട്ടന്‍സി ഫീസാണ്. പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ അടയാളക്കുറ്റികള്‍ക്കു മാത്രം 1.60 കോടി ചെലവ്.

അതേസമയം കൊയിലാണ്ടി- ചാലക്കുന്ന് ടോപ്പോഗ്രാഫിക് സര്‍വേയ്ക്ക് 15.34 ലക്ഷവും രൂപരേഖയ്ക്ക് 26 ലക്ഷവും ആയിരുന്നു ചെലവ്. മറ്റ് ചെലവുകള്‍ എന്ന ഇനത്തിലാണ് 13.71 കോടി രൂപയുടെ കണക്ക്. ഈ കണക്കുകള്‍ എന്തിനെന്ന് വ്യക്തമല്ല. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയ ചില സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തുക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.