സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഇതിനോടകം പൊടിച്ചത് 53.5 കോടിയിലേറെ രൂപ. ഇതില്‍ 30 കോടിയിലേറെ കണ്‍സള്‍ട്ടന്‍സി ഫീസാണ്. പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ അടയാളക്കുറ്റികള്‍ക്കു മാത്രം 1.60 കോടി ചെലവ്.
അതേസമയം കൊയിലാണ്ടി- ചാലക്കുന്ന് ടോപ്പോഗ്രാഫിക് സര്‍വേയ്ക്ക് 15.34 ലക്ഷവും രൂപരേഖയ്ക്ക് 26 ലക്ഷവും ആയിരുന്നു ചെലവ്. മറ്റ് ചെലവുകള്‍ എന്ന ഇനത്തിലാണ് 13.71 കോടി രൂപയുടെ കണക്ക്. ഈ കണക്കുകള്‍ എന്തിനെന്ന് വ്യക്തമല്ല. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയ ചില സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തുക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.