കൊല്ലം: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, വോട്ട് കൊള്ളക്കെതിരെ കൊല്ലത്ത് ജനരോഷത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി. കോണ്‍ഗ്രസ് സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ കൊല്ലം ഹെഡ് പോസ്റ്റോഫീസ് ജംഗ്ഷനില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളും സിഗ്നേച്ചര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി. ജനാധിപത്യത്തിന് കാവലാളായി മാറുന്ന കോണ്‍ഗ്രസിന്റെ ഈ ക്യാമ്പയിനില്‍ നൂറുകണക്കിന് ആളുകള്‍ ഒപ്പിട്ട് പിന്തുണയറിയിച്ചു.