അമൃത്സർ: പഞ്ചാബ് പിസിസി പ്രസിഡന്‍റായി നവ്ജോത് സിംഗ് സിദ്ദു ഇന്ന് അധികാരമേൽക്കും. രാവിലെ 11 മണിക്ക് ചണ്ഡീഗഢിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് അധ്യക്ഷ ചുമതല ഏറ്റെടുക്കുക.
മുഖ്യമന്ത്രി അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുക്കും. വർക്കിംഗ് പ്രസിഡന്‍റുമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 50 എംഎൽഎമാർ ഒപ്പിട്ട കത്തും സിദ്ദു സ്വന്തം നിലയിൽ എഴുതിയ ക്ഷണക്കത്തും കൈമാറിയിരുന്നു. അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.