സിദ്ധാർത്ഥന്‍റെ കൊലപാതകം; പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Monday, May 27, 2024

 

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്‍റെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയിയെ അറിയിക്കും. അന്വേഷണം നടക്കുന്നതിനാൽ കേസിനെ ബാധിക്കുമെന്നും സിബിഐ അറിയിക്കും. പ്രതികൾക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ സമർപ്പിച്ചത്. സിദ്ധാർത്ഥനെ അക്രമിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നെന്നും കുറ്റപത്രത്തിലുണ്ട്.