സിദ്ധരാമയ്യ കർണാടക പ്രതിപക്ഷ നേതാവ്

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കർണാടക പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ലെജിസ്ലേറ്റീവ് കൗൺസിൽ നേതാവായി എസ് ആർ പാട്ടീലീനെയും നിയമിച്ചു. ഡൽഹിയിൽ ചേർന്ന നേതൃ യോഗത്തിന് ശേഷമാണ് തീരുമാനം.

സംസ്ഥാന നേതാക്കളുടെ അഭിപ്രായം എഐസിസി ജനറൽ സെക്രട്ടറി മധുസൂദൻ മിസ്ത്രി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
നിലവിൽ പ്രവർത്തക സമിതി അംഗമാണ് സിദ്ധരാമയ്യ.  പ്രവർത്തക സമിതിക്ക് സിദ്ധരാമയ്യ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നു എന്നും എഐസിസി പ്രസ്താവനയിൽ പറയുന്നു.

രണ്ടുമാസമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു കർണാടക പ്രതിപക്ഷ നേതാവിന്‍റെ പദവി.

 

siddaramaiah
Comments (0)
Add Comment