സിസിലി ജോസ് തൊടുപുഴ നഗരസഭാ ചെയർപേഴ്സണ്‍

Jaihind News Bureau
Wednesday, March 18, 2020

തൊടുപുഴ നഗരസഭാ ചെയർപേഴ്സണായി കോൺഗ്രസിലെ സിസിലി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫ് സ്ഥാനാർത്ഥി സിസിലി ജോസിന് 14 വോട്ടും എല്‍ഡിഎഫ് സ്ഥാനാത്ഥി മിനി മധുവിന് 13 വോട്ടുംലഭിച്ചു. ഇടുക്കി ആർഡിഒ ആയിരുന്നു വരണാധികാരി.

ആദ്യ ഘട്ട വോട്ടെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾക്കു പുറമേ ബിജെപിയിലെ ബിന്ദു പത്മകുമാറും മത്സരിച്ചു. എന്നാല്‍, ഒരു വോട്ട് അസാധു ആയതിനെത്തുടർന്ന് യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾക്ക് 13 വോട്ടുകളും ബിജെപി സ്ഥാനാർഥിക്ക് 8 വോട്ടും ലഭിച്ചു. 3 സ്ഥാനാർഥികളിൽ, കുറവ് വോട്ട് കിട്ടിയ ബിജെപി സ്ഥാനാർഥിയെ മാറ്റി കൂടുതൽ വോട്ട് ലഭിച്ച യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ ഉൾപ്പെടുത്തി അവസാന ഘട്ട വോട്ടെടുപ്പ് നടത്തി. അവസാന ഘട്ട വോട്ടെടുപ്പിൽ ബിജെപി പങ്കെടുത്തില്ല. തുടർന്ന് യുഡിഎഫിന് 14 ഉം, എൽഡിഎഫിന് 13 ഉം ലഭിച്ചു. ആകെ 35 കൗൺസിലർമാരാണ് തൊടുപുഴ നഗരസഭയിൽ ഉള്ളത്.