വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി; വാഹന ഉടമ കസ്റ്റഡിയിൽ

 

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ മകൻ അലനാണ് വാഹനമോടിച്ചിരുന്നത്. ഇയാൾ ഒളിവിലാണ്. പരിക്കേറ്റ ശശി ആശുപത്രിയിലാണ്. ഇദ്ദേഹം അപകടനില തരണംചെയ്തു എന്നാണ് റിപ്പോർട്ട്.

Comments (0)
Add Comment