ഷുഹൈബ് അനുസ്മരണം 12 ന് വെള്ളിയാഴ്ച ; അക്രമ രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക സദസ്സുമായി ദുബായ് ഇന്‍കാസ് കണ്ണൂര്‍ കമ്മിറ്റി

Jaihind News Bureau
Thursday, February 11, 2021

ദുബായ് : യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ കലാ സാംസ്‌കാരിക സംഘടനയായ ഇന്‍കാസിന്‍റെ ദുബായ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഷുഹൈബ് രക്തസാക്ഷി അനുസ്മരണം ഫെബ്രുവരി 12 വെള്ളിയാഴ്ച നടക്കും. “അക്രമ രാഷ്ട്രീയം നാടിന് ആപത്ത് ” എന്ന വിഷയത്തില്‍ ഇതോടൊപ്പം സാംസ്‌കാരിക സദസ് അരങ്ങേറും.

വെളളിയാഴ്ച വൈകിട്ട് യുഎഇ സമയം ആറര മുതല്‍ സൂം വീഡിയോ വഴിയാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. കെ പി സി സി വര്‍ക്കിങ് പ്രസിഡണ്ട് കെ സുധാകരന്‍ എം പി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം എല്‍ എ, വി.ടി ബലറാം എം എല്‍ എ, കെ.ശബരീനാഥ് എം എല്‍ എ, കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍, കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എസ് ജയശങ്കര്‍, ആര്‍ എം പി നേതാവ് കെ.കെ രമ, കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റി, ഒ ഐ സി സി ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ടി.കെ ഹാഷിഖ്, ഇന്‍കാസ് ദുബായ് പ്രസിഡണ്ട് നദീര്‍ കാപ്പാട്, ജനറല്‍ സെക്രട്ടറി ബി എ നാസര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കുമെന്ന് ഇന്‍കാസിന്‍റെ ദുബായ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.കെ റഫീഖ്, ജനറല്‍ സെക്രട്ടറി ഷൈജു അമ്മാനപ്പാറ എന്നിവര്‍ അറിയിച്ചു.