ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം

Jaihind Webdesk
Wednesday, April 24, 2019

Shuhaib-Edayannur-Askash-Thillankeri

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേർക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവർക്കും ജാമ്യം ലഭിച്ചു.

ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് സിപിഎം ആക്രമണത്തിൽ ശുഹൈബ് കൊല്ലപ്പെട്ടത്.