ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റിവച്ചു. ഇന്ന് (ജൂണ്‍ 10) രാവിലെ 8.22 ന് നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്‌ളക്‌സ് 39A യില്‍ നിന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആക്‌സിയം 4 ദൗത്യമാണ് കാലാവസ്ഥ പ്രതികൂലമായതിനാല്‍ നാളത്തേക്ക് (ജൂണ്‍ 11) മാറ്റിയത്. നാളെ വൈകീട്ട് 5:30 ലേക്ക് യാത്ര മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യന്‍ ദൗത്യമായ ഗഗന്യാന്‍ ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ യാത്രികരില്‍ ഒരാളാണ് 39കാരനായ ശുഭാന്‍ഷു ശുക്ല. ദൗത്യം വിജയകരമാകുന്നതോടെ നാല് പതിറ്റാണ്ടിന് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകും ഇദ്ദേഹം. 1984ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരന്‍.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതിയും ശുഭാന്‍ഷു ശുക്ല നേടും. ശുഭാന്‍ഷുവിന് പുറമേ, നാസയുടെ പെഗ്ഗി വിറ്റ്‌സന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സാവോസ് ഉസ്‌നാന്‍സ്‌കി, പോളണ്ടില്‍ നിന്നുള്ള വിസ്‌നിയേവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. പെഗ്ഗി വിറ്റ്‌സന്‍ മിഷന്‍ കമാന്‍ഡറും ശുഭാന്‍ഷു ശുക്ല മിഷന്‍ പൈലറ്റുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘാംഗങ്ങള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.