സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും കെ.സി വേണുഗോപാലിന്‍റെയും ഇടപെടല്‍ ഫലംകണ്ടു; മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേയ്ക്ക് ശ്രമിക് പ്രത്യേക തീവണ്ടി

Jaihind News Bureau
Friday, May 22, 2020

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെയും ഇടപെടല്‍ ഫലം കണ്ടു. ലോക്ക്ഡൗണിൽ മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് പ്രത്യേക തീവണ്ടി സജ്ജമായി.  മുംബൈയിൽ നിന്നുള്ള ആദ്യ ശ്രമിക് ട്രെയിൻ ആണ് ഇത്. ഇന്ന് ഉച്ചക്ക് കുർലയിൽ നിന്നും കൊച്ചുവേളിയിലേക്ക് വരുന്ന ട്രെയിന്‍ 1674 മലയാളികളുമായാണ് പുറപ്പെടുന്നത്.  മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ഹെല്‍പ് ഡെസ്കുമായി രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുന്നത്. യാത്രയുടെ പൂർണ ചെലവും വഹിക്കുന്നത് മഹാരാഷ്ട്ര സർക്കാരാണ് .

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞതനുസരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ ആവശ്യപ്രകാരം മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക തീവണ്ടി യാത്ര ഒരുക്കിയ വിവരം മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹേബ് തോറാട്ട് ആണ് അറിയിച്ചത്.