ഡല്‍ഹിയിലെ കോടതിയില്‍ വെടിവെപ്പ് ; നാല് പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Friday, September 24, 2021

 

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കോടതിയിലുണ്ടായ വെടിവെപ്പില്‍ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഡല്‍ഹി രോഹിണി കോടതിയില്‍ നടന്നത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകപോക്കലാണെന്നാണ് വിവരം. അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. കുപ്രസിദ്ധ ഗുണ്ട ജിതേന്ദ്ര ജോഗിയും കൊല്ലപ്പെട്ടതായാണ് സൂചന.

കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പൊലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ പൊലീസ് വധിച്ചു. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവരാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആകെ നാലുപേര്‍ മരിച്ചെന്നും അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.