കെ റയിലിൽ സ്ഥലവും വീടും പോകുന്നവൻ പൗരൻ; ഒന്നും പോകാത്തവൻ പൗരപ്രമുഖൻ ; മുഖ്യമന്ത്രിക്കെതിരെ ഡോ.ശൂരനാട് രാജശേഖരൻ

Sunday, January 9, 2022

കെ റയിൽ പദ്ധതിയിൽ പൗരനെ ഒഴിവാക്കി പൗരപ്രമുഖരെ മാത്രം ക്ഷണിച്ച് പദ്ധതിക്ക് പിന്തുണ തേടുന്ന മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സീനിയർ കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ . കെ റയിൽ പദ്ധതിയിൽ വീടും സ്ഥലവും നഷ്ടപ്പെടാത്തവരാണ് മുഖ്യമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്ത പൗര പ്രമുഖരെന്ന് ഡോ. ശൂരനാട് പറഞ്ഞു. പദ്ധതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരാണ് പൗരനെന്നും അവരുടെ നികുതി പണം എടുത്ത് പൗര പ്രമുഖർക്ക് ഭക്ഷണം വാങ്ങിച്ച് കൊടുത്ത് കെ റയിൽ പദ്ധതിക്ക് വേണ്ടി കയ്യടിപ്പിക്കുന്ന ആളായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി എന്ന് ഡോ.ശൂരനാട് ആരോപിച്ചു

ജപ്പാനിലെ ആക്രി സാധനങ്ങളാണ് കെ റയിൽ നിർമാണത്തിനായി കൊണ്ട് വരുന്നതെന്നും കോടികളുടെ കമ്മീഷൻ ഇടപാടാണ് ഇതിന്റെ പിന്നിൽ നടക്കാൻ പോകുന്നത്. പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ ജനങ്ങൾ കമ്യൂണിസ്റ്റ്കാരോട് കടക്ക് പുറത്ത് പറഞ്ഞതു പോലെ കെ റയിൽ പദ്ധതി നടപ്പാക്കി ജനങ്ങളെ സ്വന്തം വീടുകളിൽ നിന്ന് കുടിയിറക്കുന്നതിന് മുഖ്യമന്ത്രിയോടും കൂട്ടരോടും മലയാളികൾ കടക്ക് പുറത്തെന്ന പറയുന്ന കാലം അതിവിദൂരമല്ലെന്നും ഡോ.ശൂരനാട് പറഞ്ഞു.