ധനമന്ത്രി വട്ടിപലിശക്കാരൻ ; ചക്രസ്തംഭന സമരം പിണറായി സർക്കാരിന്‍റെ അടിവേരിളക്കും : ഡോ ശൂരനാട് രാജശേഖരൻ

Monday, November 8, 2021

ഇന്ധന വില വർദ്ധന കുറയ്ക്കാത്ത പിണറായി സർക്കാരിന്‍റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ചക്ര സ്തംഭന സമരം നടത്തുകയാണ്. ഇന്ധന വില വർധനയിൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുമ്പോഴും വില കുറയ്ക്കില്ലന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കാനുള്ള മന്ത്രിയുടെ പ്രസംഗം എ.കെ.ജി സെന്‍റിറിൽ ഉള്ളവർക്കും പോലും മനസിലായില്ല.

രാജ്യവ്യാപകമായി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം തയ്യാറായത്. മറ്റ് സംസ്ഥാനങ്ങളും ഇന്ധന വില കുറച്ചു . കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇന്നലെ പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. ഇന്ധന വിലയിൽ നിന്നുള്ള അധിക നികുതി പുറമേ ജനങ്ങളിൽ നിന്ന് 2673 കോടി പെട്രോളിയം സെസായി ബാലഗോപാൽ പിരിച്ചു.

ഇന്ധന വില ജി.എസ് ടി യിൽ ഉൾപെടുത്താൻ സമ്മതിക്കാതെ പിണറായി സർക്കാർ ഇന്ധന വില വർധനയിലൂടെ പിരിച്ചെടുക്കുന്നത് കോടികളാണ്. ഇന്ധന വിലയിൽ ജനങ്ങളെ പിഴിയുന്ന വട്ടി പലിശക്കാരനായി ധനമന്ത്രി ബാലഗോപാൽ മാറി എന്നും ഡോ. ശൂരനാട് പറഞ്ഞു.