രാജ്യം ഭരിക്കുന്ന ഗവൺമെന്‍റ് ജനാധിപത്യത്തെ തകർക്കാനുള്ള തീഷ്ണമായ ശ്രമം നടത്തുന്നുവെന്ന് ശൂരനാട് രാജശേഖരൻ

Jaihind News Bureau
Wednesday, December 11, 2019

ജനാധിപത്യത്തെ തകർക്കാനുള്ള തീഷ്ണമായ ശ്രമം രാജ്യം ഭരിക്കുന്ന ഗവൺമെന്‍റ് നടത്തുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ശമ്പള കമ്മിഷൻ നിർദേശിച്ച ജീവനക്കാരുടെയും പെൻഷൻ കാരുടെയും സമഗ്ര സൗജന്യ ചികിത്സാ പദ്ധതി പോലും നടപ്പാക്കാതെ സർക്കാർ മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി.
യു ഡി എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ, ബിന്ദു കൃഷ്ണ, കോയിവിള രാമചന്ദ്രൻ, പി ജർമ്മിയാസ്, അയത്തിൽ തങ്കപ്പൻ, വിക്രമൻ നായർ, മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു