ബി.ജെ.പി നേതാവിനുനേരെ ഷൂ ഏറ്; പ്രതിഷേധം വാര്‍ത്താസമ്മേളന വേദിയില്‍

Jaihind Webdesk
Thursday, April 18, 2019

ന്യൂഡല്‍ഹി : വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി ദേശീയ വക്താവിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം. ബിജെപിയും പാര്‍ട്ടി വക്താവുമായ ജി.വി.എല്‍ നരസിംഹ റാവുവിന് നേരെയായിരുന്നു ഷൂ ഏറ്. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.

ഷൂ എറിഞ്ഞ ആളെ ഉടന്‍ തന്നെ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. ഇയാള്‍ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയതെന്ന് പിടിഐ പറയുന്നു. കോണ്‍ഗ്രസ് ഹിന്ദുനേതാക്കള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് നരസിംഹറാവു ആരോപിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നരസിംഹ റാവുവിനൊപ്പം ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നു.