ചിത്രീകരണത്തിനിടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; ലൊക്കേഷനായ സര്‍പ്പക്കാവിലേക്ക് യഥാര്‍ത്ഥ സര്‍പ്പം എത്തി; റിമ കല്ലിങ്കല്‍ നായികയായ ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ പ്രദര്‍ശനത്തിനെത്തി

Jaihind News Bureau
Friday, October 17, 2025

റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ തിയേറ്ററുകളിലെത്തി. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദര്‍ശനത്തിന് ശേഷം തിയറ്റര്‍ റിലീസിനെത്തിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ ചില ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍ സംവിധായകന്‍. ലൊക്കേഷനായ സര്‍പ്പക്കാവിലേക്ക് എത്തിയ യഥാര്‍ത്ഥ സര്‍പ്പത്തിന്റെ വീഡിയോയാണ് സംവിധായകന്‍ പുറത്തു വിട്ടിരിക്കുന്നത്. വിശ്വാസങ്ങള്‍, ആചാരങ്ങള്‍, മിത്ത് എന്നിവയുമായൊക്കെയായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചിത്രത്തില്‍ സര്‍പ്പക്കാവും ഒരു പ്രധാന ലൊക്കേഷനാണ്. അതിനായി സംവിധായകന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഡയറക്ടര്‍ നിര്‍മ്മിച്ച താല്‍ക്കാലിക സര്‍പ്പക്കാവിലേക്കാണ് സര്‍പ്പം വന്നത്. ഇതൊരു അത്ഭുതകരമായ സംഭവമായാണ് പലരും സൂചിപ്പിക്കുന്നത്.

ചിത്രത്തിലെ ‘പുള്ളുവന്‍പാട്ട്’ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പാട്ടിനു വരികള്‍ എഴുതിയത് മോഹനന്‍ പുള്ളുവനാണ്. പാര്‍വതി ദേവി, ശബരിനാഥ്, രാമചന്ദ്രന്‍, നാരായണന്‍ എന്നിവരാണ് ആലപിച്ചത്. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിര്‍മാതാവ്. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സര്‍ക്യൂട്ടുകളില്‍ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു.

റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ,ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അജിത് വിദ്യാസാഗര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോര്‍, മേക്കപ്പ്- സേതു ശിവദാനന്ദന്‍ & ആഷ് അഷ്റഫ്, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷന്‍- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റര്‍- അരുണ്‍ സോള്‍, കളറിസ്റ്റ്- ശ്രീധര്‍ വി, ടൈറ്റില്‍ ഡിസൈന്‍- ഷിബിന്‍ കെ കെ, മാര്‍ക്കറ്റിംഗ് & പി ആര്‍ ഒ- വിപിന്‍ കുമാര്‍, വി എഫ് എക്‌സ്- 3 ഡോര്‍സ്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, സ്റ്റീല്‍സ്- ജിതേഷ് കടക്കല്‍.