മഹാരാഷ്ട്ര ഗവർണറെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്‌ന

Jaihind News Bureau
Wednesday, November 13, 2019

മഹാരാഷ്ട്ര ഗവർണറെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്‌ന. ഗവർണർ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് സാമ്‌ന. രാഷ്ട്രപതി ഭരണത്തിന്റെ മറവിൽ കുതിരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് മഹാരാഷ്ട്ര ഗവർണറെ രൂക്ഷമായി വിമർശിച്ചത്. എന്‍.സി.പിക്കു നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിനു മുന്‍പേ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടിയിലായിരുന്നു സാമ്‌ന ഇക്കാര്യം പറഞ്ഞത്.

ഗവര്‍ണര്‍ അല്‍പ്പമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുമെന്നു കരുതുന്നതായി എഡിറ്റോറിയല്‍ സൂചിപ്പിക്കുന്നു. അതേസമയം മുൻ സഖ്യകക്ഷിയായ ബി.ജെ.പിയെ വിമര്‍ശിക്കാനും ശിവസേനാ ധാരാളം വാക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ‘അവര്‍ ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ച് വിമര്‍ശിക്കട്ടെ. മെഹ്ബൂബയുടെയും നിതീഷിന്റെയും കൂടെപ്പോയപ്പോള്‍ എന്താണു സംഭവിച്ചത്? മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാകണമെന്നതു മാത്രമാണു ഞങ്ങളുടെ പ്രാര്‍ഥന. ഭഗവാന്‍ ശങ്കര്‍ നീലകണ്ഠനെപ്പോലെ ഞങ്ങളും വിഷം കഴിച്ച് ദഹിപ്പിച്ചതാണ്.’- സാമ്ന പറയുന്നു.