ശിവശങ്കറിന് മുന്‍കൂർ ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ ; ജാമ്യാപേക്ഷയെ എതിർത്ത് റിപ്പോർട്ട് നല്‍കും

Jaihind News Bureau
Thursday, October 22, 2020

 

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂർ ജാമ്യം നല്‍കരുതെന്ന് എൻഐഎ.   ജാമ്യാപേക്ഷയെ എതിർത്ത് എന്‍ഐഎ കോടതിയില്‍ റിപ്പോർട്ട് നല്‍കും.

മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെന്‍റും ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ നിയമപ്രകാരമുള്ള പല നടപടി ക്രമങ്ങളും പൂര്‍ത്തീകരിക്കാനാവില്ലെന്നും ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് നിരവധി ഗുരുതര ആരോപണങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈ ക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി ഉന്നയിച്ചത്. സ്വർണ്ണക്കടത്തിന്‍റെ മറവിൽ നടന്ന ഹവാല ബിനാമി ഇടപാടുകളെ കുറിച്ചുള്ള തെളിവുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനു ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.